ഉള്ളടക്കത്തിലേക്ക് പോകുക

വ്യാപാരകേരളം

സമ്പൂർണ മാസികയും വാർത്താപത്രികയും

അച്ചടി-ദൃശ്യ മാധ്യമങ്ങൾക്കൊപ്പം തന്നെ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞിട്ടുണ്ട് ഓൺലൈൻ മാധ്യമങ്ങൾ. ഇന്റർനെറ്റ് സംവിധാനം സാധാരണമായതോടെ ഇ-വായനയിൽ വൻ കുതിപ്പ് സംഭവിച്ചിട്ടുണ്ട്. മാധ്യമ ധർമ്മം ഉൾക്കൊണ്ട്, ഇ-വായനയുടെ ബൃഹത് സാധ്യതകൾ ഉപയോഗപ്പെടുത്തുകയാണ് വ്യാപാരകേരളം ലക്ഷ്യം വെക്കുന്നത്.

2019 ഏപ്രിൽ ഒന്നിനാണ് വ്യാപാരകേരളം ഓൺലൈൻ മാസിക പ്രസിദ്ധീകൃതമായത്. രണ്ടാം വയസിലേക്ക് പ്രവേശിക്കുന്ന 2020 ഏപ്രിൽ ഒന്നിന്, ഒരു സഹോദര പ്രസിദ്ധീകരണം കൂടി ആരംഭിച്ചു.

ദൈനംദിന വൃത്താന്തങ്ങൾ വായനക്കാരിലെത്തിക്കുന്നതിന്, ' വാർത്താകേരളം' എന്ന ഓൺലൈൻ വാർത്താപത്രികയാണ് പുതുതായി പ്രസിദ്ധീകരണം തുടങ്ങിയത്.

വ്യാപാരകേരളത്തിൽ തുടക്കം കുറിച്ച, ചുരുങ്ങിയ വാക്കുകളിലുള്ള വാർത്താ അവതരണത്തിന് വായനക്കാർ ഏറിയതാണ് , സ്വതന്ത്രമായ ഒരു ഓൺലൈൻ വാർത്താപത്രികയായി ' വാർത്താകേരളം' വാർത്തെടുക്കാൻ ഞങ്ങൾക്ക് ധൈര്യം പകർന്നത്. വ്യാപാരകേരളം സമ്പൂർണ മാസികയായി തുടരും.

വ്യക്തിപരിചയം

സി. ആര്‍.രാജന്‍ (മാഗസിന്‍ എഡിറ്റര്‍)

കഥാകൃത്ത്‌, നോവലിസ്റ്റ്‌ എന്നീ നിലകളില്‍ പ്രശസ്തന്‍. ബിരുദവും ജേര്‍ണലിസം ഡിപ്ലോമയും യോഗ്യതകള്‍. എഴുതപ്പെട്ടത്, കനല്‍ കാത്തു താഴ്‌വരകള്‍, വെടിക്കെട്ട്‌, കൃഷ്ണവധുവിന്‍റെ വീട്, മലയോടു പറയുക പോക ദൂരെ, വി പിയും മറ്റു കഥകളും എന്നിവ കൃതികള്‍.

വി.ടി സാഹിത്യപുരസ്കാരം, ഔവര്‍ ലൈബ്രറി കഥാപുരസ്കാരം, അറ്റ്‌ലസ്-കൈരളി കഥാപുരസ്കാരം, ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ വജ്രജൂബിലി കഥാപുരസ്കാരം എന്നിവ നേടി. 29 വര്‍ഷം ദീപികയില്‍ ജോലി ചെയ്ത് വിരമിച്ചു.

ജെഫി മാത്യു ജോസ് (ടെക്നിക്കല്‍ ഡയറക്ടര്‍)

സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍. കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ് ബിരുദധാരി. ഐ.ടി മേഖലയില്‍ അന്വേഷാത്മക പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു.

റയന്‍ ജോസഫ്‌ രാജന്‍ (ടെക്നിക്കല്‍ ഡയറക്ടര്‍)

ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് ബിരുദധാരി. മാധ്യമ മാനേജ്മെന്‍റ് പഠനങ്ങളില്‍ തല്‍പ്പരന്‍. നിരീക്ഷകന്‍.

മിലു മേരി രാജന്‍
(ടെക്നിക്കല്‍ ഡയറക്ടര്‍)

സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍. കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ് ബിരുദധാരി. മാധ്യമരംഗത്തെ പുതുചലനങ്ങളില്‍ നിരീക്ഷക.